Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical Insurance

മെ​ഡി​സെ​പ് ര​ണ്ടാം ഘ​ട്ടം ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും പെ​​​ന്‍​ഷ​​​ന്‍​കാ​​​ര്‍​ക്കും ആ​​​ശ്രി​​​ത​​​ര്‍​ക്കു​​​മാ​​​യി ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ മെ​​​ഡി​​​സെ​​​പ് മെ​​​ഡി​​​ക്ക​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി​​​യു​​​ടെ ര​​​ണ്ടാം ഘ​​​ട്ടം ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ല്‍ ന​​​ട​​​പ്പി​​​ല്‍ വ​​​രു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ അ​​​റി​​​യി​​​ച്ചു.

സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍, സ​​​ര്‍​വീ​​​സ്- കു​​​ടും​​​ബ പെ​​​ന്‍​ഷ​​​ന്‍​കാ​​​ര്‍, യു​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ലെ​​​യും ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​യും ജീ​​​വ​​​ന​​​ക്കാ​​​രും പെ​​​ന്‍​ഷ​​​ന്‍​കാ​​​രും, അ​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​രും ഉ​​​ള്‍​പ്പെ​​​ടെ നി​​​ല​​​വി​​​ലു​​​ള്ള​​​വ​​​രെ​​​ല്ലാം പു​​​തു​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യു​​​ടെ​​​ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​യി​​​രി​​​ക്കും. വ​​​ര്‍​ഷം അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​താ​​​ണ് പു​​​തു​​​ക്കി​​​യ പ​​​ദ്ധ​​​തി.അ​​​ടി​​​സ്ഥാ​​​ന ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​രി​​​ര​​​ക്ഷ മൂ​​​ന്നു​​​ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍ നി​​​ന്ന് അ​​​ഞ്ചു​​​ല​​​ക്ഷ​​​മാ​​​യി ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ല്‍ ഉ​​​യ​​​ര്‍​ത്തി.

പ്ര​​​തി​​​മാ​​​സം 687 രൂ​​​പ പ്രി​​​മീ​​​യം ഇ​​​ന​​​ത്തി​​​ല്‍ ന​​​ല്‍​ക​​​ണം. ഓ​​​റി​​​യ​​​ന്‍റ​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​ക്കാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ര്‍​വ​​​ഹ​​​ണ ചു​​​മ​​​ത​​​ല. ദേ​​​ശീ​​​യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ഹെ​​​ല്‍​ത്ത് ബെ​​​നി​​​ഫി​​​റ്റ് പാ​​​ക്കേ​​​ജ് 2022 അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ചി​​​കി​​​ത്സാ പാ​​​ക്കേ​​​ജു​​​ക​​​ളാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​നാ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ സേ​​​വ​​​നം പ​​​ദ്ധ​​​തി​​​ക്കാ​​​യി ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​വും.

എം​​​പാ​​​ന​​​ല്‍ ചെ​​​യ്തി​​​ട്ടു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ​​​ല്ലാം ക്യാ​​ഷ്‌​​​ലെ​​​സ് കി​​​ട​​​ത്തി ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​കും. മെ​​​ഡി​​​ക്ക​​​ല്‍, സ​​​ര്‍​ജി​​​ക്ക​​​ല്‍ പാ​​​ക്കേ​​​ജു​​​ക​​​ളു​​​ള്‍​പ്പെ​​​ടെ 2,516 പാ​​​ക്കേ​​​ജു​​​ക​​​ള്‍ പു​​​തു​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ല്‍ 1,920 പാ​​​ക്കേ​​​ജു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. കൂ​​​ടു​​​ത​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം ഓ​​​രോ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ല​​​ഭ്യ​​​മാ​​​യ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും എം​​​പാ​​​ന​​​ല്‍ ചെ​​​യ്യാ​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​യും പു​​​തു​​​ക്കി​​​യ ക​​​രാ​​​റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ്ര​​​തി​​​ദി​​​നം 5,000 രൂ​​​പ​​​വ​​​രെ മു​​​റി വാ​​​ട​​​ക നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ര്‍​ക്കാ​​​ര്‍ പേ ​​​വാ​​​ര്‍​ഡ് മു​​​റി വാ​​​ട​​​ക പ്ര​​​തി​​​ദി​​​നം 2,000 രൂ​​​പ​​​വ​​​രെ​​​യാ​​​ക്കി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​രേ സ​​​മ​​​യം സ​​​ര്‍​ജി​​​ക്ക​​​ല്‍, മെ​​​ഡി​​​ക്ക​​​ല്‍ പാ​​​ക്കേ​​​ജു​​​ക​​​ള്‍​ക്ക് പ​​​രി​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​താ​​​ണ് പു​​​തു​​​ക്കി​​​യ പ​​​ദ്ധ​​​തി.

റോ​​​ഡ് അ​​​പ​​​ക​​​ടം, ഹൃ​​​ദ​​​യാ​​​ഘാ​​​തം, പ​​​ക്ഷാ​​​ഘാ​​​തം എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ടി​​​യ​​​ന്തി​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ എം​​​പാ​​​ന​​​ല്‍ ചെ​​​യ്തി​​​ട്ടി​​​ല്ലാ​​​ത്ത ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടാം. ഇ​തി​ന്‍റെ ചെ​​​ല​​​വ് ക​​​മ്പ​​​നി മ​​​ട​​​ക്കി ന​​​ല്‍​കും. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ റീ-​​​ഇം​​​പേ​​​ഴ്സ​​​മെ​​​ന്‍റ് ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് പ​​​ത്ത് അ​​​ധി​​​ക ചി​​​കി​​​ത്സ​​​ക​​​ള്‍​കൂ​​​ടി ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
പ​​​ദ്ധ​​​തി​​​യി​​​ല്‍ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളെ ചേ​​​ര്‍​ക്കു​​​ന്ന​​​തി​​​ന് പ്രാ​​​യ​​​പ​​​രി​​​ധി ബാ​​​ധ​​​ക​​​മാ​​​കി​​​ല്ല. ഏ​​​തു പ്രാ​​​യ​​​ത്തി​​​ലു​​​ള്ള​​​വ​​​ര്‍​ക്കും പ​​​ദ്ധ​​​തി​​​യി​​​ല്‍ അം​​​ഗ​​​ത്വം ന​​​ല്‍​കും. 365 ദി​​​വ​​​സ​​​വും ദി​​​വ​​​സം മു​​​ഴു​​​വ​​​ന്‍ കാ​​​ള്‍ സെ​​​ന്‍റ​​​ര്‍ സം​​​വി​​​ധാ​​​ന​​​മു​​​ണ്ടാ​​​കും.

ത്രി​​​ത​​​ല പ​​​രാ​​​തി പ​​​രി​​​ഹാ​​​ര സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കേ​​​ര​​​ളാ പ്രൈ​​​വ​​​റ്റ് ഹോ​​​സ്പി​​​റ്റ​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, ഇ​​​ന്ത്യ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും പ​​​രാ​​​തി പ​​​രി​​​ഹാ​​​ര സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തും.

Latest News

Corehub Up